
കൊച്ചി: നവാഗതനായ രജനീഷ് ബാബു സംവിധാനം ചെയ്ത് കൊച്ചിയിലെ ഭൂമാഫിയയുടെ കഥ പറയുന്ന ”ഹൈദര്‍’ വെബ് സീരീസിന്റെ ട്രെയിലര്‍ റിലീസായി. എട്ട് എപ്പിസോഡുകളുള്ള ആദ്യ സീസണില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.


സിനിമയോട് കിടപിടിക്കുന്ന മേക്കിങ് സ്റ്റൈലുമായി എത്തുന്ന ഹൈദറിന് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഗോപി സുന്ദര്‍ ആദ്യമായി സംഗീതം നല്‍കുന്ന വെബ് സീരീസ് എന്ന പ്രത്യേകതയുമുണ്ട് ഹൈദറിന്. നൗഫല്‍ അബ്ദുല്ല എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനൂപ് ഉമ്മന്‍ ആണ്. റൈഹാന്‍ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ജലീല്‍ എ കെ ആണ് ഹൈദര്‍ നിര്‍മിച്ചിരിക്കുന്നത്. പി ശിവപ്രസാദ് ആണ് പി ആര്‍ ഒ.
