

ദോഹ: ഖത്തറില്‍ ഫെബ്രുവരി 25ന് 326 പേര്‍ക്ക് കോവിഡ് ബാധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതില്‍ 293 പേര്‍ ഖത്തറിലുള്ളവരും 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയവരുമാണ്.

നിലവില്‍ 4435 കേസുകളാണ് ഖത്തറില്‍ ആക്ടീവായുള്ളത്. കോവിഡ് രോഗബാധ ആരംഭിച്ചതു മുതല്‍ 350,967 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. അതില്‍ 350,967 പേര്‍ക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 813 പേരാണ് രോഗമുക്തരായത്.

കോവിഡ് ബാധിച്ച ഇതുവരെയായി രാജ്യത്ത് 664 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനം തീവ്രപരിചരണ വിഭാഗത്തിലോ ആശുപത്രിയിലോ ആരേയും പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ 23 പേരും ആശുപത്രിയില്‍ 35 പേരുമാണ് ചികിത്സയിലുള്ളത്.

