വിശ്വാസത്തിന്റെ ഉയരത്തില്‍ റിഗേറ്റ്

Web Desk
2 Min Read

നിലവില്‍ അരഡസനിലേറെ പദ്ധതികള്‍, അതില്‍ മൂന്നെണ്ണം വളരെ വേഗത്തില്‍ പുരോഗമിക്കുന്നു റിഗേറ്റിനെ കുറിച്ചാണിത് പറയുന്നത്. കാല്‍ നൂറ്റാണ്ടിലേറെയായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിഗേറ്റ് പദ്ധതികള്‍ പ്രഖ്യാപിച്ച സമയത്തു തന്നെ കൈമാറുമെന്ന വാഗ്ദാനം നിറവേറ്റുന്ന കമ്പനിയാണ്.

city exchange


പദ്ധതികള്‍ യഥാസമയം കൈമാറുകയെന്നതാണ് നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശ്വാസ യോഗ്യമായ പ്രവര്‍ത്തനമെന്ന് വിശ്വസിക്കുന്നിടത്താണ് ഇവരുടെ വിജയം നിലകൊള്ളുന്നത്. പദ്ധതികള്‍ വീണ്ടും വീണ്ടും സമയം ദീര്‍ഘിപ്പിക്കുകയും ഉപഭോക്താവിന് തങ്ങള്‍ക്ക് ലഭ്യമാകേണ്ട പദ്ധതി വൈകുന്നുവെന്ന് ഒരിക്കലെങ്കിലും തോന്നലുണ്ടാവുകയും ചെയ്താല്‍ പിന്നീടെപ്പോഴും ഇത് നിലനില്‍ക്കും. അതോടെ ബിസിനസിലെ ലക്ഷ്യങ്ങള്‍ നഷ്ടമാവുകയും ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.
നിര്‍മാതാക്കളുടെ കൈകള്‍ക്കപ്പുറത്തുള്ള ചില കാര്യങ്ങള്‍കൊണ്ട് ചില നേരങ്ങളില്‍ പദ്ധതി വൈകിയേക്കാം. നിര്‍മാണാനുമതിയും മറ്റുള്ള കടലാസുകളും ലഭ്യമാകാനുള്ള കാലതാമസമോ അതുമായി ബന്ധപ്പെട്ടവരിലാരെങ്കിലും വൈകുന്നതുമോ പോലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പദ്ധതി പൂര്‍ത്തിയാകുന്നതിന് കാലതാമസം വരുത്തിയേക്കാം. അധികൃതരുടെ ഭാഗത്തുനിന്നുള്ള വൈകലുകള്‍ സംഭവിക്കാതിരിക്കാന്‍ ഏകജാലക സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

- Advertisement -
Ad image

എന്നാല്‍ റിഗേറ്റിനെ സംബന്ധിച്ചിടത്തോളം കോവിഡ് മഹാമാരിയുടെ വ്യാപന കാലത്തു പോലും പദ്ധതി പൂര്‍ത്തിയാക്കാമെന്ന നല്കിയ വാഗ്ദാനം നടപ്പാക്കുന്നതില്‍ വീഴ്ചവന്നിട്ടില്ല. നിര്‍മാണ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ലഭ്യമാകാതിരുന്ന അവസ്ഥയില്‍ പോലും ലഭ്യമായ ആളുകളെ വെച്ച് പദ്ധതി മുമ്പോട്ടു കൊണ്ടുപോകുന്ന വിധത്തില്‍ റിഗേറ്റ് കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന അനുമതി സര്‍ക്കാര്‍ നല്കിയതോടെ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയാണ് റിഗേറ്റ് തങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങളിലെ ജോലിക്കാരെ അവരുടെ താമസ സ്ഥലത്തുനിന്നും ജോലി സ്ഥലങ്ങളിലെത്തിച്ചത്. ജോലിക്കാരുടെ സുരക്ഷിതത്വത്തെ ഗൗരവത്തോടെ പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിഗേറ്റ് നേതൃത്വം വഹിക്കുകയും ചെയ്തു.

വില്ലകളും അപാര്‍ട്ട്‌മെന്റുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന വിധത്തില്‍ 50 മുതല്‍ 80 ലക്ഷം രൂപ വരെ നിരക്കിലാണ് പദ്ധതികള്‍ കൈമാറുന്നത്. മധ്യവര്‍ഗ്ഗത്തെ പ്രധാനമായും ലക്ഷ്യമിടുന്ന പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് ഭവന വായ്പകള്‍ കൂടി ലഭിക്കുമെന്ന പരിഗണന നല്കുന്നുണ്ട്. തിരുവനന്തപുരമോ കൊച്ചിയോ പോലുള്ള പ്രദേശങ്ങളിലൊഴികെ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഭൂരിപക്ഷവും അതാത് ജില്ലക്കാര്‍ തന്നെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://reigatebuilders.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!