ഇ ഫസ്റ്റ് ലണ്ടനില്‍ ഓഫിസ് തുറക്കുന്നു

Web Desk
1 Min Read

ദുബൈ: യു എ ഇയിലെ പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടിങ്ങ് സംരംഭമായ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സര്‍വീസ് കമ്പനി (ഇ ഫസ്റ്റ്) തങ്ങളുടെ പ്രവര്‍ത്തനം ബ്രിട്ടനിലേക്കും വ്യാപിപ്പിക്കുന്നു. ഇ ഫസ്റ്റ് ഓഫിസ് ലണ്ടനില്‍ തുറക്കാനൊരുങ്ങുകയാണെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

city exchange

യു എ ഇയിലെ ദുബൈയില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ സഹായിക്കുന്നതില്‍ മികച്ച സേവനങ്ങള്‍ വാഗ്ദാനം ചെയ്തുവരുന്നതാണ് സ്ഥാപനം. 2017ല്‍ ആരംഭിച്ച ഇ ഫസ്റ്റിന് ദേര ബിസിനസ് വില്ലേജ്, ഖുസൈസ്, അല്‍ തവാര്‍ സെന്റര്‍, ബിസിനസ് ബേ എന്നിവിടങ്ങളിലെല്ലാം ഓഫിസുകളുണ്ട്. സ്ഥാപനത്തിന്റെ ഓഫിസ് ലണ്ടനില്‍ ആരംഭിക്കുന്നതോടെ ഇ ഫസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ വ്യാപിപ്പിക്കുമെന്ന് മേധാവി ജമാദ് ഉസ്മാന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!