

അബുദാബി: ഫെഡറല് ജീവനക്കാരുടെ ഈദുല് ഫിത്വര് അവധികള് യു ഇ എ പ്രഖ്യാപിച്ചു. റമദാന് 29 മുതല് ശവ്വാല് മൂന്ന് വരെയായിരിക്കും അവധിയെന്ന് എമിറേറ്റ്സ് ന്യൂസ് ഏജന്സി വാം അറിയിച്ചു.

ഏപ്രില് 30നാണ് റമദാന് 29. ഈദുല് ഫിത്വര് മെയ് രണ്ടിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രപ്പിറവിയുമായി ബന്ധപ്പെട്ടാണ് ഈദുല് ഫിത്വര് ആഘോഷിക്കുക. ചന്ദ്രനെ കാണുന്നതുമായി ബന്ധപ്പെട്ട് വിശുദ്ധ മാസം 29 ദിവസമോ 30 ദിവസമോ ആയിരിക്കും.
