

ദുബൈ: അമരിക്കയിലെ മേയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ദുബൈയിലെത്തി. യു എസില്‍ നിന്നും യു എ ഇയിലെത്തിയ അദ്ദേഹം രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഒരാഴ്ചക്കാലം മുഖ്യമന്ത്രി യു എ ഇയിലുണ്ടാകും.

അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ യു എ ഇ അധികൃതരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി നാലിന് വൈകിട്ട് യു ദുബൈ എക്‌സ്‌പോയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ യു എ ഇയിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെയും വൈകിട്ട് നോര്‍ക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

ഫെബ്രുവരി ഏഴിനായിരിക്കും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

