ഇവി ചാര്‍ജിംഗിന് 25 ശതമാനം ഇളവുമായി ടാറ്റ പവര്‍

Web Desk
1 Min Read

മലപ്പുറം: ഇലക്ട്രിക് വാഹന ചാര്‍ജിംഗിന് 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു ടാറ്റ പവര്‍. തിരൂരിലും എടവണ്ണയിലും ഉള്‍പ്പെടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏഴ് കേന്ദ്രങ്ങളിലാണ് ഇവി ഫാസ്റ്റ് ചാര്‍ജിംഗിന് ഇളവ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ഈ ഉത്സവകാല ഓഫറിലൂടെ സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്ന ഇവി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ചാര്‍ജിംഗ് സേവനങ്ങള്‍ ലഭ്യമാകും.

city exchange

തിരൂര്‍ കെ വി ആര്‍ ഓട്ടോമോട്ടീവ്, എടവണ്ണ വണ്‍ സ്റ്റോപ്പ് ഓട്ടോമോട്ടീവ്, ആലപ്പുഴയിലെ പഗോഡ റിസോര്‍ട്ട്, ഹരിപ്പാടുള്ള സൗഗന്ധിക റെസിഡന്‍സി, നെട്ടൂരിലെ ലക്‌സണ്‍ മോട്ടോഴ്‌സ്, എറണാകുളം മറൈന്‍ ഡ്രൈവിലെ വിവാന്ത, തുരുത്തിപ്പുറം ഡെയ്‌ലി അങ്ങാടി സൂപ്പര്‍മാര്‍ക്കറ്റ് എന്നീ കേന്ദ്രങ്ങളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. എല്ലാ ഇലക്ട്രിക് കാറുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഈ ഫാസ്റ്റ് ചാര്‍ജറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും ഇവി ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമാണ് ടാറ്റ പവര്‍ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!