ഐ സി എഫ് മീലാദ് ക്യാമ്പയിന്‍: മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ നാളെ സമാപിക്കും

Web Desk
1 Min Read

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന റീജിയന്‍തല മദ്ഹു റസൂല്‍ സമ്മേളനങ്ങള്‍ക്ക് നാളെ മനാമയില്‍ സമാപനമാവും. ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് മനാമ റീജിയന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം കെ എം സി സി ഓഡിറ്റോറിയത്തില്‍ രാത്രി 8 മണിക്ക് ആരംഭിക്കും.

city exchange

ബഹ്‌റൈനിലെ 12 കേന്ദ്രങ്ങളിലായി നടന്ന സമ്മേളനങ്ങളില്‍ പ്രവാചക സ്‌നേഹികളുടെ നിറഞ്ഞ സാന്നിധ്യമാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രി മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ സയ്യിദ് വി പി എ തങ്ങള്‍ ആട്ടിരി മുഖ്യപ്രഭാഷണം നടത്തും.

സെപ്റ്റംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മൗലിദ് പാരായണം, മധുര വിതരണം, സ്‌നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊബൈല്‍ മൗലിദ്, മദീന ഗാലറി, മാസ്റ്റര്‍ മൈന്‍ഡ്, ഡെയ്‌ലി ക്വിസ്, മിഡ്‌നൈറ്റ് ബ്ലും എന്നിവ വിവിധ കേന്ദ്രങ്ങളിലായി നടന്നുവരികയാണെന്നും ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!