
മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐ വൈ സി സി) ബഹ്റൈന്റെ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘ചിറക്’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി അര്‍ഹയായ കുടുംബത്തിന് മോട്ടോറൈസ്ഡ് തയ്യല്‍ മെഷീന്‍ സൗജന്യമായി വിതരണം ചെയ്തു.

കരുനാഗപ്പള്ളി സ്വദേശി ലത, ആദിത്യ നിവാസ്, പാവുമ്പ, കരുനാഗപ്പള്ളിയ്ക്കാണ് തയ്യല്‍ മെഷീന്‍ കൈമാറിയത്. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തുന്നതിനും സ്വയംപര്യാപ്തരാകുന്നതിനും ആവശ്യമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ‘ചിറക്’ പദ്ധതി നടപ്പിലാക്കുന്നത്.

ഐ വൈ സി സി ബഹ്റൈന്റെ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹകരണത്തോടെ അര്‍ഹരായവരെ കണ്ടെത്തി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തുവരികയാണ്.
തയ്യല്‍ മെഷീന്‍ വിതരണ ചടങ്ങില്‍ കരുനാഗപ്പള്ളി എം എല്‍ എ സി ആര്‍ മഹേഷ്, വാര്‍ഡ് അംഗം സുന്ദരകുമാര്‍, ഐ വൈ സി സി ബഹ്റൈന്‍ ദേശീയ ട്രഷറര്‍ ഷഫീക്ക് സൈഫുദ്ദീന്‍, ഐ വൈ സി സി ബഹ്റൈന്‍ സ്ഥാപക നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബിജു മലയില്‍, മുന്‍ വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകരായ സൈഫുദ്ദീന്‍, നിസാര്‍, വൈശാഖ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അര്‍ഹരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിലൂടെ സ്ഥിരമായ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുന്നതിനും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഐ വൈ സി സി ബഹ്റൈന്റെ ‘ചിറക്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ചാരിറ്റി വിങ് കണ്‍വീനര്‍ രഞ്ജിത് പേരാമ്പ്ര പത്രക്കുറിപ്പില്‍ അറിയിച്ചു.

