
ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഐ സി സി അശോകാ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ സ്വാഗതം ആശംസിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ എസ് സി വൈസ് പ്രസിഡന്റ് സിതേന്ദു പാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്‍കാസ് രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, കെ കെ ഉസ്മാന്‍, മുഹമ്മദ് ഷാനവാസ്, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഈപ്പന്‍ തോമസ് നന്ദി പറഞ്ഞു.

ഇന്‍കാസ് വേദികളിലെ സ്ഥിരം സാന്നിധ്യവും ഏഷ്യനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 ജേതാവുമായ ശിവപ്രിയ സുരേഷ്, ഇന്‍കാസ് അംഗവും ഖത്തര്‍ എയര്‍വേയ്‌സില്‍ നിന്നും കേഡറ്റ് പൈലറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയ നോയല്‍ കെ ബോബനെയും ചടങ്ങില്‍ അനുമോദിച്ചു.
ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ വി എസ് അബ്ദുല്‍ റഹ്മാന്‍, അഷറഫ് വടകര, അന്‍വര്‍ സാദത്ത്, സി താജുദ്ദീന്‍, ജയപാല്‍ മാധവന്‍, സിറാജ് പാലൂര്‍, ബി എം ഫാസില്‍, മനോജ് കൂടല്‍, സഞ്ജയ് രവീന്ദ്രന്‍, ഫാസില്‍ അബൂബക്കര്‍, സര്‍ജിത്ത് കുട്ടംപറമ്പത്ത്, എഡ്വിന്‍ സെബാസ്റ്റിയന്‍, മഞ്ജുഷ ശ്രീജിത്ത്, ലിയോ തോമസ്, ഷെമീര്‍ പുന്നൂരാന്‍, മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, ലേഡീസ് വിംഗ്- യൂത്ത് വിംഗ് ഭാരവാഹികളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വിവിധ അപെക്‌സ് ബോഡി ഭാരവാഹികളും സംഘടനാ പ്രതിനിധികളും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്‍കാസ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

