ഐ സി സി ലൈബ്രറിയിലേക്ക് പ്രവാസി വെല്‍ഫെയര്‍ പുസ്തകങ്ങള്‍ കൈമാറി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പ്രവാസി വെല്‍ഫെയര്‍ പുസ്തകങ്ങള്‍ നല്‍കി. അബൂഹമൂറിലെ ഐ സി സിയില്‍ നടന്ന ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന് പുസ്തകങ്ങള്‍ കൈമാറി.

city exchange

ഐ സി സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ അര്‍ഷദ് അലി, സജീവ് സത്യശീലന്‍, നന്ദിനി അബ്ബഗൗനി, എം വി സത്യന്‍, ഗാര്‍ഗിബെന്‍ സത്യ, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ടുമാരായ മജീദ് അലി, റഷീദ് അലി, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, റബീഅ് സമാന്‍, ഷുഐബ് അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വയനാട് ദുരിത ബാധിതര്‍ക്കായി അപെക്‌സ്‌ബോഡികളുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ വിഹിതം ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവക്ക് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ കൈമാറി.

ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ സറീന അഹദ്, ശങ്കര്‍ ഗൗഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!