മുഹമ്മദ് റഫി സംഗീത സന്ധ്യ റഫി കി യാദേയ്‌ന് 21ന്

Web Desk
1 Min Read

ദോഹ: ദോഹ വേവ്സിന്റേയും ഡയസ്പോറ ഓഫ് മലപ്പുറം ഖത്തറിന്റെയും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തറിന്റെയും സഹകരണത്തോടെ ‘റഫി കി യാദേയ്ന്‍’ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. ഇതിഹാസ പിന്നണി ഗായകന്‍ മുഹമ്മദ് റഫിയുടെ കാലാതീതമായ പാരമ്പര്യം ആഘോഷിക്കുന്ന പരിപാടി നവംബര്‍ 21 വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് അല്‍ വക്രയിലെ ഡി പി എസ് സ്‌കൂളില്‍ നടക്കും.

city exchange

1995-ല്‍ ആരംഭിച്ചതു മുതല്‍ 24 വര്‍ഷത്തെ മികവ് അടയാളപ്പെടുത്തുന്ന ദോഹ വേവ്സിന് ശ്രേയ ഘോഷാല്‍, ഉദിത് നാരായണ്‍, അര്‍മാന്‍ മാലിക് തുടങ്ങിയ പ്രമുഖ കലാകാരന്മാരെ ഉള്‍പ്പെടുത്തി മികച്ച സംഗീത സായാഹ്നങ്ങള്‍ സംഘടിപ്പിച്ച പാരമ്പര്യമുണ്ട്. മുഹമ്മദ് റഫിയുടെ മകനും റഫി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഷാഹിദ് റഫി പരിപാടിയില്‍ പങ്കെടുക്കും.

മുഹമ്മദ് റഫിയുടെ സംഗീതത്തിന്റെ സാര്‍വത്രികവും കാലാതീതവുമായ ആകര്‍ഷണീയതയ്ക്ക് അടിവരയിടുന്ന ഇന്ത്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിന് പരിപാടി സാക്ഷ്യം വഹിക്കും.

റഫിയുടെ നിത്യഹരിത ക്ലാസിക്കുകള്‍ ഖത്തറിന്റെ റഫി മുഹമ്മദ് ത്വയ്യിബും പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദും ചേര്‍ന്ന് പുനഃസൃഷ്ടിക്കുന്നത് പരിപാടിയില്‍ റഫി ആരാധകര്‍ക്ക് ശ്രദ്ധേയ വിരുന്നാകും. സംഗീത മികവിന്റെ അവിസ്മരണീയ സായാഹ്നത്തിനായി അത്യാധുനിക ശബ്ദ സംവിധാനങ്ങളുള്ള ലൈവ് ഓര്‍ക്കസ്ട്രയാണ് ഒരുക്കുന്നത്.

- Advertisement -
Ad image

ഗൃഹാതുരത്വത്തിന്റെയും മെലഡിയുടെയും സാംസ്‌കാരിക ആഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 5069 6188 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ദോഹ വേവ്‌സ് ചെയര്‍മാന്‍ മുഹമ്മദ് തൊയ്യിബ്, ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മന്‍ കല്ലന്‍, ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ് പ്രതിനിധി ഷരീഫ് ഉസ്മാന്‍, പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ സുബൈര്‍ പാണ്ടവത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിദ്ദീഖ് ചെറുവല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!