

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫിന്‍ലാന്റ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ പാര്‍ലമെന്റ് സ്പീക്കര്‍ ജുസി ഹല്ലാ-അഹോയുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു, പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയില്‍ അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും ഫിന്നിഷ് ഭാഗത്ത് നിന്ന് നിരവധി പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തു.
