
മനാമ: ‘മാനവിക ഐക്യ സംഗമം’ എന്ന ശീര്‍ഷകത്തില്‍ ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി എം ഡി എഫ്) ബി എം സിയില്‍ പ്രത്യേകം സജ്ജമാക്കിയ മലപ്പുറം നഗറില്‍ ഇഫ്താര്‍ വിരുന്ന് നടത്തി.

ബഹ്റൈനിലെ വിവിധ സംഘടനാ ഭാരവാഹികളും പൊതുപ്രവര്‍ത്തകരും കലാ സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമ ആതുര സേവന രംഗത്തെ പ്രമുഖരും അടക്കം 700ല്‍പരം അതിഥികളാണ് ഇഫ്താറില്‍ പങ്കെടുത്തത്.

ബി എം ഡി എഫ് മുഖ്യ രക്ഷാധികാരി ബഷീര്‍ അമ്പലായിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് പ്രസിഡണ്ട് റംഷാദ് ഐലക്കാട് അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്‍ ജമാല്‍ നദ്വി ഇരിങ്ങല്‍ റമദാന്‍ സന്ദേശം നല്‍കി.
ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ബി എം ഡി എഫ് ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, ട്രഷറര്‍ അലി അഷറഫ്, ഇഫ്താര്‍ സ്വാഗതസംഘം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കാസിം പാടത്ത കായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി സ്വാഗതവും അന്‍വര്‍ നിലമ്പൂര്‍ നന്ദിയും പറഞ്ഞു.
ബി എം ഡി എഫ് ഭാരവാഹികളായ ഫസല്‍ ഭായ്, മുനീര്‍ വളാഞ്ചേരി, മുജീബ് റഹ്മാന്‍, ബഷീര്‍ വെളിയംകോട്, ജഷീര്‍ ചങ്ങരംകുളം, സക്കറിയ ചുള്ളിക്കല്‍, സാജിദ് കരുളായി, സുബിന്‍ ദാസ്, റമീസ് തിരൂര്‍, റസാഖ് പൊന്നാനി, റഷീദ് വെളിയങ്കോട്, ബാബു എം കെ, വനിത വേദി അംഗങ്ങളായ റഷീദ ഷമീര്‍, മുബീന മന്‍ഷീര്‍, ബഷരിയ്യ മുനീര്‍, സമീറ സിദ്ദീഖ്, സുഹറ, ജുമി മുജീബ്, മാരിയത്ത് അമീര്‍ഖാന്‍, ഷാമിയ സാജിദ്, ഷിംന അദീബ്, ലൈല, അനിത, സാബിറ പൊന്നാനി, മസ്ബൂബ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

