മില്ലേനിയം കിഡ്‌സ് മെഗാ ക്വിസ് 20, 21 തിയ്യതികളില്‍

Web Desk
1 Min Read

ദോഹ: കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മില്ലേനിയം കിഡ്‌സ് 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍
അറിയിച്ചു.

city exchange

കേരളത്തിന്റെ കല, സാഹിത്യം, സംസ്‌കാരം, കായികം തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ അറിവും അഭിമാനവും വളര്‍ത്തുകയെന്ന ലക്ഷ്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ഖത്തറിലെ പ്രവാസി മലയാളി കുട്ടികളുടെ സൗഹൃദ കൂട്ടായ്മയാണ് മില്ലേനിയം കിഡ്സ്.

കേരളം നമ്മുടെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 459 ടീമുകളിലായി 900ത്തില്‍ പരം കുട്ടികള്‍ പങ്കെടുക്കും. നവംബര്‍ 20, 21 തിയ്യതികളില്‍ തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

പ്രവാസി ജീവിതത്തില്‍ മലയാളനാടിന്റെ മഹിമയും പൈതൃകവും പുതുതലമുറകള്‍ക്ക് പകരുക എന്ന ലക്ഷ്യവുമായി തുടര്‍ന്നും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -
Ad image

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 5ന് വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ മില്ലേനിയം കിഡ്സ് ട്രഷറര്‍ റിനോയ് ഭുവനരാജ്, ഇവന്റ് ഹെഡ് ഹരീഷ് സന്തോഷ്, സെക്രട്ടറി പല്ലവി സുധാകരന്‍, കോ ഓഡിനേറ്റര്‍ രതീഷ് പാറപ്പുറത്ത്, സെഷന്‍സ് കോ ഓഡിനേറ്റര്‍ ജിസ് ഹിത ജയകൃഷ്ണന്‍, ക്വിസ് കോ ഓഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ ചടയമംഗലം എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!