
മനാമ: ആശ്രയം ബഹ്‌റൈനും മനാമ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറ്റമ്പതോളം പ്രവാസികള്‍ പങ്കെടുത്ത ക്യാമ്പില്‍ വിപുലമായ ആരോഗ്യ പരിശോധനകളും ബോധവത്ക്കരണ സെമിനാറുകളും ഉള്‍പ്പെടുത്തിയിരുന്നു.

പ്രമുഖ ഡോക്ടര്‍മാര്‍ നയിച്ച ആരോഗ്യ സെമിനാറുകള്‍ ക്യാമ്പിന്റെ പ്രധാന ആകര്‍ഷണമായി. സെമിനാറില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുകയും അവരുടെ ആരോഗ്യപരമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ പ്രസിഡന്റ് അഷറഫ് കൊറ്റാടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് മാവേലിക്കര സ്വാഗതവും അജ്മല്‍ കായംകുളം നന്ദിയും പറഞ്ഞു. രക്ഷാധികാരി സെയ്ദ് ഹനീഫ് അല്‍ഹിലാല്‍ ഗ്രൂപ്പിനുള്ള ഉപഹാരം കൈമാറി.
ആശ്രയം ബഹ്‌റൈനിലെ ഭാരവാഹികളും അംഗങ്ങളും ക്യാമ്പിന്റെ സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചാരിറ്റി ആന്റ് നോര്‍ക്ക കോ- ഓര്‍ഡിനേറ്ററും മെഡിക്കല്‍ ക്യാമ്പ് കോ- ഓര്‍ഡിനേറ്ററുമായ അനീഷ് ആലപ്പുഴ, വൈസ് പ്രസിഡന്റുമാരായ ഷാജി സെബാസ്റ്റ്യന്‍, അലീന, ജോയിന്റ് സെക്രട്ടറി ആതിര പ്രശാന്ത്, മെമ്പര്‍ഷിപ്പ് കോ- ഓര്‍ഡിനേറ്റര്‍ ജോബി പുളിങ്കുന്ന് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹൈദ്രോസ്, ജാക്ക്‌സണ്‍, ഷിഹാബുദ്ദീന്‍, മുതിരി, മുസ്തഫ, അബ്ദുള്ള, സബ് കമ്മിറ്റി അംഗങ്ങളായ ഉസൈബ, ഫാത്തിമ, ഉമ്മര്‍ പി എം, ഷംല, മൊയ്തീന്‍, ആശാ മുരളീധരന്‍, ആശ്രയം അംഗങ്ങളായ താജുന്നിസ, ദിവിന്‍ എന്നിവരും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

