
മനാമ: ബഹ്റൈന്‍ പ്രതിഭയുടെ വടംവലി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. പ്രതിഭ റിഫ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിഞ്ചു വില്‍ഫ്രെഡ്, ടീം ക്യാപ്റ്റന്‍ നജീര്‍ ബുഹാരിക്ക് ജേഴ്സി നല്‍കി പ്രകാശനം ചെയ്തു.


ചടങ്ങില്‍ പ്രതിഭ കേന്ദ്ര കായിക വേദി കണ്‍വീനര്‍ നജാബ് ഓമശ്ശേരി സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കായികവേദി അംഗം ശ്രീരാജ് കാന്തലോട്ട് അധ്യക്ഷനായ പരിപാടിയില്‍ പ്രതിഭ പ്രസിഡണ്ട് മഹേഷ് കെ വി ആശംസകള്‍ നേര്‍ന്നു. പ്രതിഭ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷിജു പിണറായി, ബാബു വി ടി, രഞ്ജു ഹരീഷ് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഭ കേന്ദ്ര കായികവേദി അംഗം ഷിബില്‍ ഖാന്‍ നന്ദി പറഞ്ഞു.
