ചാരിറ്റി ഡിന്നര്‍ ശ്രദ്ധേയമായി

Web Desk
2 Min Read

ദോഹ: ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി സംഘടിപ്പിച്ച ചാരിറ്റി ഡിന്നര്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ വിവിധ സേവന ആവശ്യങ്ങള്‍ക്കായി ഖത്തര്‍ ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുല്‍ ജാലിയ്യ) പ്രചാരണാര്‍ഥമാണ് പരിപാടി നടന്നത്.

city exchange

ഖത്തര്‍ ചാരിറ്റി സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്ല അബ്ദുല്‍ ഹാദി അല്‍ ദോസരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി നല്‍കുന്ന പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് മിഷന്‍ സന്ദീപ് കുമാര്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
ഖത്തര്‍ ചാരിറ്റിയുടെ വിവിധ സേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം പുതിയ സംരംഭമായ ഇന്ത്യന്‍ കമ്യൂണിറ്റി ഫണ്ട് പ്രോജക്ടിനും വിജയാശംസകള്‍ നേര്‍ന്നു.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ ജലീല്‍ ആമുഖ പ്രഭാഷണം നടത്തി.
ഖത്തര്‍ ചാരിറ്റിയുടെ തുടക്കം മുതല്‍ ഇന്ത്യന്‍ കമ്യൂണിറ്റി നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണ പരാമര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ കമ്യൂണിറ്റിയിലെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് പ്രൊജക്ടിനും എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.

- Advertisement -
Ad image

ഇന്ത്യന്‍ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുല്‍ ജാലിയ്യ) ഡയറക്ടര്‍ പി പി അബ്ദുറഹിമാന്‍ പ്രോജക്ട് വിശദീകരണം നടത്തി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ പി ബി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഡോ. മഹ്മൂദ് അല്‍ മഹ്മൂദ് (പി എച്ച് സി സി), ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റഫീഖ് റഹീം, ലൊയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭാവന വിജയകുമാര്‍, ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അസ്ന നഫീസ്, ഭവന്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശാന്തി സി വി, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ മുഹമ്മദ് ഇല്യാസ്, നാരായണന്‍ ഒ ടി സി, ഇസ്ഹാഖ് അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ ഖത്തറിലെ വിവിധ സാമൂഹിക- സാംസ്‌കാരിക നേതാക്കളും ഇന്ത്യന്‍ എംബസി പ്രതിനിധികളും ബിസിനസ് പ്രമുഖരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരും വിവിധ കമ്മ്യൂണിറ്റി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ഡോ. താജ് ആലുവ പരിപാടികള്‍ നിയന്ത്രിച്ചു. അബ്ദു റഹീം അബ്ദുള്ള ഖിറാഅത്ത് നടത്തി.

Share This Article
Leave a Comment
error: Content is protected !!