
പായിപ്ര: പ്രവാസി ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. മൂവാറ്റുപുഴ സി എച്ച് മഹലില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രവാസി ലീഗ് സെക്രട്ടറി ഷാഫി ശ്രമ്പിക്കല്‍ സ്വാഗതം പറഞ്ഞു.

പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മൂസ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ കൊടികുത്തുമല ആമുഖ പ്രഭാഷണം നടത്തി. എല്ലാ മുനിസിപ്പല്‍ ,പഞ്ചായത്ത് തലങ്ങളിലും ഈ മാസം 15ന് മുന്‍പ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മക്കാര്‍ മാണിക്യം, സെക്രട്ടറി പി എച്ച് ഇല്‍യാസ്, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. ആയവന ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉനൈസ്, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്വാലിഹ് മലേക്കുടി, ഷാജി പനക്കല്‍, ജലീല്‍ പെരുമറ്റം, റിയാസ് മുളവൂര്‍, ബഷീര്‍ ബ്ലാക്കുടി തുടങ്ങിയവര്‍ സംബന്ധിച്ചു.

