ഓട്ടോമേറ്റഡ് കുടിവെള്ള സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു

Web Desk
1 Min Read

ഇടപ്പള്ളി: ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളിയില്‍ പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റഡ് കുടിവെള്ള സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ് കമ്മീഷണറേറ്റ് ഓഫ് കസ്റ്റംസ് (പ്രിവന്റീവ്) കൊച്ചി കമ്മീഷണര്‍ ഡോ. ടി ടിജു ഐ ആര്‍ എസ് നിര്‍വഹിച്ചു.

city exchange

വിദ്യാര്‍ഥികള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സ്‌കൂള്‍ പരിസരത്ത് ശുചിത്വവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കമ്മീഷണറേറ്റ് ഓഫ് കസ്റ്റംസ് (പ്രിവന്റീവ്), കൊച്ചിയുടെ സ്വച്ഛത ആക്ഷന്‍ പ്ലാന്‍ 2026- 27ന്റെ ഭാഗമായി സ്ഥാപിച്ച സംവിധാനമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പാള്‍ ബിജി മോള്‍ ഒ കെ അധ്യക്ഷത വഹിച്ചു.

ജോയിന്റ് കമ്മീഷണര്‍ ബാലസുബ്രഹ്മണ്യന്‍ ആര്‍ മേനോന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ജി അജിത്ത് കൃഷ്ണന്‍, സൂപ്രണ്ട് മിറാജ് കെ കെ, അനു കുമാര്‍ എന്‍, ബാലാംബിക എന്‍ എല്‍, റോഷ്നി എ ആര്‍, മാഹിന്‍ ബാഖവി, നവീന്‍ പുതുശേരി, രൂപേഷ് എം പി, സുബീഷ് പി, അബ്ബാസ് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!