

എടമുട്ടം: തൃശൂര്‍ എടമുട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഡയാലിസിസ് സെന്ററില്‍ ഡയാലിസിസിന് വിധേയരാകുവരുടെയും കുടുംബങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഹാപ്പിനെസ് ക്ലബ്ബിന് തുടക്കമായി. ക്ലബ്ലിന്റെ ഉദ്ഘാടനവും രണ്ടു പുതിയ ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു.

പാവപ്പെട്ടവരും സമ്പന്നരുമെന്ന അന്തരം കൂടിവരുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും പാവപ്പെട്ടവരെക്കുറിച്ചോര്‍ക്കാന്‍ വളരെ കുറച്ചു പേര്‍ മാത്രമുള്ള സമൂഹത്തില്‍ ആല്‍ഫയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസിന് വിധേയരാകുന്നവരുടെ മുഖങ്ങള്‍ നോക്കിയാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്താണെന്ന് അറിയാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഹാപ്പിനെസ് എന്ന പേരിലുള്ള കൂട്ടായ്മയ്ക്ക് അവരുടെ മുഖത്ത് ചിരി പടര്‍ത്താനും ആത്മവിശ്വാസം വരുത്താനും ഇടയാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.


ഹാപ്പിനെസ് ക്ലബ്ബ് എന്ന സങ്കല്‍പ്പത്തിലൂടെ സാമൂഹ്യ പിന്തുണയുടെ ഒരു പുതിയ കാല്‍വയ്പ്പാണ് ആല്‍ഫ നടത്തുന്നതെന്ന് അധ്യക്ഷത വഹിച്ച ആല്‍ഫ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു. വര്‍ഷത്തില്‍ 12000 രൂപ സ്പോണ്‍സര്‍ഷിപ്പായി നല്‍കുന്ന 2500 പേരെ ഉള്‍പ്പെടുത്തിയാണ് ക്ലബ് രൂപീകരിക്കുന്നത്.
പുതിയ ഡയാലിസിസ് മെഷീനുകളുടെ സ്പോണ്‍സര്‍മാരെ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ പരിചയപ്പെടുത്തി. ഡയാലിസിസ് മെഷീനുകള്‍ സ്പോണ്‍സര്‍ ചെയ്ത നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എം ഡിയും സി ഇ ഒയുമായ അജയ് തമ്പിയും ഐ ടി ആര്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റും സഹസഹസ്ഥാപകനുമായ കൃഷ്ണദാസും ഡയാലിസിസ് മെഷീനുകളുകളുടെ സമര്‍പ്പണം നടത്തി.
ഹാപ്പിനെസ് ക്ലബ് അംഗത്വ വിതരണം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് നിര്‍വഹിച്ചു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹനായ ആല്‍ഫ ഡയാലിസിസ് കമ്മിറ്റി അംഗമായ രമേശന്‍ മാസ്റ്ററെ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ആദരിച്ചു. ഡയാലിസിസ് മെഷീന്‍ സ്പോണ്‍സര്‍മാര്‍ക്കുള്ള മെമന്റോകള്‍ ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം കദീജാബി വിതരണം ചെയ്തു.
നാവിയോ ഷിപ്പിംഗ് ഡയറക്ടര്‍ സുനില്‍ കെ ബാലന്‍, ആല്‍ഫ പാലിയേറ്റീവ് കൗണ്‍സില്‍ യു എ ഇ സെക്രട്ടറി ജനറല്‍ ടി വി രമേഷ് വാരിയര്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം വി ജെ തോംസണ്‍, എടമുട്ടം ഹോസ്പീസ് അഡ്മിനിസ്ട്രേറ്റര്‍ കെ കെ സുഗതന്‍, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സി കെ സനൂപ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഡയാലിസിസ് സെന്റര്‍ എക്സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി എഫ് ജോയ് സ്വാഗതവും ട്രഷറര്‍ എം കെ രാജീവ് നന്ദിയും പറഞ്ഞു. പുതിയ രണ്ടു മെഷീനുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ 1400ഓളം സൗജന്യ ഡയാലിസിസുകള്‍ പ്രതിമാസം ചെയ്യാനാകും.

