

കോഴിക്കോട്: മനുഷ്യ നന്മയെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച കഥാകാരനാണ് ബഷീറെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ബേപ്പൂരില്‍ നടക്കുന്ന ബഷീര്‍ ഫെസ്റ്റിന്റെ സാംസ്‌കാരിക സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് ഓരോ ബഷീര്‍ കൃതികളെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂര്‍ ഹൈസ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തിനു ശേഷം വേദിയില്‍ അവാര്‍ഡ് എന്ന നാടകവും റാസ ബീഗത്തിന്റെ നേതൃത്വത്തില്‍ ഗസല്‍ രാവും അരങ്ങേറി.

കെ ഇ എന്‍ കുഞ്ഞഹമ്മദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ അനീസ് ബഷീര്‍, എം ഗിരീഷ്, കെ സജീവന്‍ എന്നിവര്‍ സംസാരിച്ചു.

