കോടഞ്ചേരി പതങ്കയത്ത് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Web Desk
1 Min Read

കോഴിക്കോട്: കോടഞ്ചേരിയിലെ നാരങ്ങത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ടു കാണാതായി. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകന്‍ ഹുസ്‌നി മുബാറക് (18) ആണ് ഒഴുക്കില്‍പ്പെട്ടത്. കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലെത്തിയ വിദ്യാര്‍ഥി ഫോട്ടോ എടുക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്.

city exchange

കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു
പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനായില്ല.

കനത്തമഴയില്‍ പുതുപ്പാടിയില്‍ വാര്‍ഡ് ആറില്‍ പുഞ്ചേരിമട്ടം രവിചന്ദ്രന്റെ വീടും വാര്‍ഡ് 10ല്‍ പള്ളിക്കുന്ന് കൃഷ്ണന്റെ വീടും തകര്‍ന്നു. കിഴക്കോത്തു വില്ലേജില്‍ വടക്കെ പുരയില്‍ അനിയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. ഉണ്ണിക്കുളത്ത് സമദ് മാസ്റ്റര്‍ വള്ളിയോത്തിന്റെ വീടിനുമുകളില്‍ മരം വീണ് ഭാഗികനാശമുണ്ടായി. രാരോത്ത് വില്ലേജില്‍ സറീന പുല്ലോറക്കുന്നുമ്മലിന്റെ വീടിനു മുകളില്‍ മണ്ണിടിഞ് നാശനഷ്ടമുണ്ടായി.

TAGGED:
Share This Article
Leave a Comment
error: Content is protected !!