ജനശ്രീ ജില്ലാ കണ്‍വെന്‍ഷന്‍ ആലുവയില്‍ നടന്നു

Web Desk
1 Min Read

ആലുവ: ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഗാന്ധിജിയിലേക്ക് മടങ്ങൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആലുവ എഫ്ബിഒഎ ഹാളില്‍ നടന്നു. തിരുവനന്തപുരത്ത് ഫെബ്രുവരിയില്‍ നടക്കുന്ന ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തിയത്.

city exchange

ജനശ്രീ ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന ചെയര്‍മാന്‍ എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചകര്‍മ്മ പദ്ധതി കേരളത്തിന്റെ സുസ്ഥിര വികസനത്തില്‍ ജനശ്രീ പങ്കുവഹിക്കുമെന്നും
വിഷരഹിത ഭക്ഷ്യോത്പാദനമെന്ന ആശയം അവതരിപ്പിച്ചു കൊണ്ട് ജൈവകൃഷി സമ്പ്രദായത്തിന് കേരളത്തിലാകമാനം തുടക്കം കുറിച്ചത് ജനശ്രീ മിഷന്റെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളായിരുന്നു എന്നും സാമ്പത്തിക, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ സുസ്ഥിര വികസനത്തിന്റെ മാതൃക നല്‍കിയത് ജനശ്രീ ആയിരുന്നു എന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം എം ഹസ്സന്‍ പറഞ്ഞു.

ജില്ലാ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. അന്‍വര്‍ സാദത്ത് എം എല്‍ എ, സംസ്ഥാന സെക്രട്ടറി ബി എസ് ബാലചന്ദ്രന്‍, ട്രഷറര്‍ മേരി കുര്യന്‍, വി എന്‍ പുരുഷോത്തമന്‍, പി വി ജേക്കബ്, ബാബു കൊല്ലംപറമ്പില്‍, വി എം വിജയന്‍, ടി എന്‍ ശ്രീധരന്‍, ഡേവിസ് പനക്കല്‍, ഡേവിസ് പറമ്പിത്തറ, വി എ രാജന്‍, റീഗല്‍ പയസ്, ടി യു ഷേയ്ക്ക് ഹബീബ്, എ കെ രാജന്‍, ലത്തീഫ് പുഴിത്തറ, ജി മാധവന്‍ കുട്ടി, എസ് എന്‍ കമ്മത്ത്, ലിസ്സി എബ്രഹാം, മുഹമ്മദ് ഷെഫീക്ക്, പി എച്ച് അസ്‌ലം, ലിസ്സി സെബാസ്റ്റ്യന്‍, കെ കെ ജമാല്‍, ലിന്റോ പി ആന്റു, ഫാസില്‍ ഹുസൈന്‍, പി വി എല്‍ദോസ്, എം എ കെ നജീബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!