

റിയാദ്: കോവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടായതോടെ ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തി. ലെബനന്, സിറിയ, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്ഥാന്, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കു പുറമേ യാത്ര ചെയ്യുന്നത് സൗദി അറേബ്യ പൗരന്മാരോട് താത്ക്കാലികമായി വിലക്കിയിരിക്കുന്നത്.

എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ പട്ടികയിലുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്ക് സൗദി അറേബ്യയിലെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ചകളില്‍ ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് സൗദിയുടെ തീരുമാനത്തിന് പിന്നില്‍.
