

ദോഹ: ഖത്തര്‍ പ്രവാസിയും എഴുത്തുകാരനുമായ കെ പി അബൂബക്കറിന്റെ പുസ്തകം പശു സെപ്തംബര്‍ രണ്ടിന് വടകരയില്‍ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് വടകര കൊപ്ര ഭവനിലാണ് പ്രകാശനം.

കെ കെ രമ എം എല്‍ എ, പി ഹരീന്ദ്രനാഥ്, അനൂപ് അനന്തന്‍, എം സി ഇബ്രാഹിം, ശിവദാസ് പുറമേരി, പുറന്തോടത്ത് ഗംഗാധരന്‍, അഡ്വ. താജുദ്ദീന്‍ കൊല്ലാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
