പരിസ്ഥിതി വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്ന് മന്ത്രാലയം

Web Desk
0 Min Read

ദോഹ: പരിസ്ഥിതി പ്രതിഭാസങ്ങള്‍ നിരീക്ഷണം, ഫീല്‍ഡ് സര്‍വേ, സാമ്പിളുകളുടെ ശേഖരണവും വിശകലനവും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ രീതികളിലൂടെയാണ് വിലയിരുത്തുന്നതെന്ന് പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി.

city exchange

പരിസ്ഥിതി സംബന്ധമായ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ഔദ്യോഗിക ആശയവിനിമയ ചാനലുകളിലൂടെയും മാത്രമേ പൊതുജനങ്ങള്‍ സ്വീകരിക്കാവൂവെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

ഔദ്യോഗികമല്ലാത്ത സ്രോതസുകളിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍ അവഗണിക്കണമെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്ഥിരീകരിച്ചതും ആധികാരികവുമായ വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!