
ആലുവ: യൂത്ത് കോണ്‍ഗ്രസ് ജന്മദിനവും ക്വിറ്റിന്ത്യാ ദിനവും നാലാംമൈല്‍ സി സി ബി അഗതിമന്ദിരത്തില്‍ ആചരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം നിര്‍വഹിച്ചു. ആലുവ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ്, ഐ എന്‍ ടി യു സി പ്രസിഡന്റ് പി എ എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, ജനാസ് ജബ്ബാര്‍, അസര്‍ മല്ലിശ്ശേരി, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ അനൂപ് അഗസ്റ്റീന്‍, താഹിര്‍ എം എ, മുഹമ്മദ് ഷഫീക്, അമീര്‍ ഷാ, മുഹ്‌സിന, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എ ഹാരിസ്, വിനോദ് ജോസ്, ത്വയ്യിബ്, അജീര്‍, ഒ ടി ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
