
ദോഹ: ഖത്തറിലെ പ്രവാസി സമൂഹങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലും വളര്‍ച്ചയിലും പ്രധാന നാഴികക്കല്ല് രേഖപ്പെടുത്തി ക്യു എഫ് എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെയും നവീകരിച്ച ഓഫീസുകളുടെയും സ്റ്റുഡിയോ സമുച്ചയത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ചു.

നയതന്ത്രജ്ഞര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, കമ്മ്യൂണിറ്റി- കോര്‍പ്പറേറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ശ്രീലങ്കന്‍ അംബാസഡര്‍ സിത്താര ആസാര്‍ഡ്, ക്യു എഫ് എം റേഡിയോ ശൃംഖല, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ജി എസ് എസ് ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്, അല്‍ ഹിബര്‍ സര്‍വീസസ് കമ്പനി തുടങ്ങിയവയുടെ ചെയര്‍മാന്‍ ഗാനിം സാദ് എം അല്‍ സാദ് അല്‍ കുവാരി, ക്യു എഫ് എം റേഡിയോ ശൃംഖലയുടെ വൈസ് ചെയര്‍മാന്‍ സൗദ് സാദ് അല്‍ കുവാരി, വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ സി അബ്ദുല്‍ ലത്തീഫ്, സാംസ്‌കാരിക മന്ത്രാലയത്തിലെ വകുപ്പ് മേധാവി ജാബിര്‍ മുഹമ്മദ് അലിയാന്‍, കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയിലെ ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ സെക്ഷന്‍ മേധാവി നൂറ ജാബര്‍ അല്‍ മുറൈസിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യന്‍, ശ്രീലങ്കന്‍ അംബാസഡര്‍മാരും, ചെയര്‍മാനും വൈസ് ചെയര്‍മാന്‍മാരും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് പ്രധാന ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗാനിം അല്‍ സാദ് അല്‍ കുവാരി അല്‍ ഹിബര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീലങ്കന്‍ അംബാസഡര്‍, ചെയര്‍മാന്‍, സാംസ്‌കാരിക മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളിലെ പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പുതിയ സ്റ്റുഡിയോ സമുച്ചയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പുതുതായി അവതരിപ്പിച്ച സിതുല സ്റ്റുഡിയോ ശ്രീലങ്കന്‍ അംബാസഡറും ബംഗ്ലാ സ്റ്റുഡിയോ ജാബിര്‍ മുഹമ്മദ് അലിയാനും നേപ്പാള്‍ സ്റ്റുഡിയോ സൗദ് സാദ് അല്‍ കുവാരിയും ഉദ്ഘാടനം ചെയ്തു. മലയാളം സ്റ്റുഡിയോ ഇന്ത്യന്‍ അംബാസഡറാണ് ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥികള്‍ നവീകരിച്ച മുഴുവന്‍ ഓഫീസും സ്റ്റുഡിയോയും ചുറ്റിക്കണ്ട ശേഷം കോണ്‍ഫറന്‍സ് റൂമില്‍ നടന്ന കേക്ക് മുറിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
ഔദ്യോഗിക പരിപാടിയില്‍ കെ സി അബ്ദുല്‍ ലത്തീഫ് സ്വാഗതം പറഞ്ഞു. ഇപ്‌സോസ് വീഡിയോ റിപ്പോര്‍ട്ട് ഗാനിം സാദ് അല്‍ കുവാരി പ്രകാശനം ചെയ്തു.
ക്യു എഫ് എം 98.6 മലയാളത്തിന്റെ പുതിയ ലോഗോ ഇന്ത്യന്‍ അംബാസഡര്‍ പ്രകാശനം ചെയ്തു.
ക്യു എഫ് എം റേഡിയോ ശൃംഖലയുടെ സി ഇ ഒ അന്‍വര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.
കമ്മ്യൂണിറ്റി നേതാക്കള്‍ക്കായി പുതിയ ഓഫീസില്‍ നടത്തിയ പ്രത്യേക സന്ദര്‍ശന പരിപാടിയില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ ബി പി സി പ്രസിഡന്റ് ത്വാഹ അബ്ദുല്‍ കരീം, ഐ സി സി ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജ്, കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ ഷാഫി, ശിഹാബ് (സംസ്‌കൃതി), കെ എം സി സി മുന്‍ പ്രസിഡന്റ് എസ് എ എം ബഷീര്‍, ക്യു ഐ എ പ്രസിഡന്റ് റഹീം, സി ഐ സി വൈസ് പ്രസിഡന്റ് കെ ടി മുബാറക്ക്, സി ഐ സി ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഇ, സി ഐ സി വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരി, തൗഫീഖ് അസ്ലം (യൂത്ത് ഫോറം പ്രസിഡന്റ്), ശ്രീലങ്ക അസോസിയേഷന്‍ പ്രസിഡന്റ് ദുലീപ്, ശ്രീലങ്ക അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടെനിസണ്‍ ഡി സില്‍വ, ഖത്തര്‍ തമിഴര്‍ സംഘം പ്രസിഡന്റ് മുനിയപ്പ, ഖത്തര്‍ തമിഴര്‍ സംഘം മുന്‍ പ്രസിഡന്റ് മണിഭാരതി, അദിരന്‍ ചിലമ്പം പ്രസിഡന്റ് റൂബന്‍, വി ടി ഫൈസല്‍, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ മഷൂദ് വി സി, ചന്ദ്രമോഹന്‍ പിള്ള, കെ ബി എഫ് മുന്‍ പ്രസിഡന്റ് കെ ആര്‍ ജയരാജ്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ് റഷീദ് അഹമ്മദ്, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അഡ്വ. സക്കറിയ, ആദില്‍ ഒ പി എന്നിവരടക്കമുള്ള പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ പങ്കെടുത്തു.

