

കാസര്‍ക്കോട്: കേരളത്തിന്റെ മതമൈത്രിക്കും സൗഹാര്‍ദ്ദത്തിനും ഒട്ടനേകം സംഭാവനകള്‍ ചെയ്ത മഹത് വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി തങ്ങളെന്നും സര്‍വ്വ മത സൗഹാര്‍ദ്ദത്തിന്റെ അംബാസിഡറായിരുന്നു അദ്ദേഹമെന്നും സി ടി അഹ്മദലി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പാണക്കാട് ഹൈദരലി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ: ഹുസൈന്‍ മടവൂര്‍ മുഖ്യത്രിഥിയായി. കെ മോയിന്‍ കുട്ടി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മൂസാ ബി ചെര്‍ക്കള, എ എം കടവത്ത്, കെ എം ബഷീര്‍, അഡ്വ. വി എം മുനീര്‍, അബ്ബാസ് ബീഗം, എ അഹ്മദാജി, പി കെ ഹസൈനാര്‍, മാഹിന്‍ മുണ്ടക്കെ, എം എ മക്കാര്‍, എം കെ അലി, ഇബ്രാഹിം മുതൂര്‍, പി മൂസക്കുട്ടി, ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, പി പി നസീമ, ബീ ഫാത്തിമ ഇബ്രാഹിം, സുഫൈജ അബൂബക്കര്‍, ബി എസ് സൈനുദ്ദീന്‍, ലത്തീഫ് പാണലം, എം എ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.


രാത്രി ഏഴരയ്ക്ക് സമ്പൂര്‍ണ്ണ സംസ്ഥാന കൗണ്‍സില്‍ മീറ്റില്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് കൗണ്‍സില്‍ രൂപം നല്കി.
ഞായറാഴ്ച രാവിലെ 9.30ന് സമ്പൂര്‍ണ്ണ സമ്മേളനത്തിന് നഗരി സാക്ഷിയാകും.1500ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും.
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍, ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എം ടി സൈനുല്‍ ആബിദീന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുസലാം വയനാട് നന്ദിയും പറയും.
11 മണിക്ക് നടക്കുന്ന ഭാഷാ സമ്മേളനം കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അധ്യക്ഷത വഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യ അതിഥിയായി പങ്കെടുക്കും.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സേവ് എജുക്കേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിര്‍ഖാന്‍ തിരുവനന്തപുരം, ടി കെ അഷ്‌റഫ് എന്നിവര്‍ പ്രഭാഷണം നടത്തും. ഭാഷാ സമ്മേളനത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് ഫാറൂഖ് സ്വാഗതവും എം എ റഷീദ് നന്ദിയും പറയും
ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സംഘടനാ സമ്മേളനം കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും. കെ എ ടി എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എം എ ലത്തീഫ് അധ്യക്ഷത വഹിക്കും. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി എം മുനീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. കേരള ഹജ്ജ് കമ്മറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം, എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ സഫീറുദ്ദീന്‍, മന്‍സൂര്‍ മാടമ്പാട്ട്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് എന്നിവര്‍ പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അയ്യൂബ് സ്വാഗതവും സംസ്ഥാന സെക്രട്ടറി എ പി ബഷീര്‍ നന്ദിയും പറയും.
ഉച്ചക്ക് രണ്ടരയ്ക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സാദിഖ് അധ്യക്ഷത വഹിക്കും. കല്ലട്ര മായിന്‍ ഹാജി മുഖ്യ അതിഥിയായി പങ്കെടുക്കും.
യാത്രയയക്കപ്പെടുന്ന അധ്യാപകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് സലാഹുദ്ദീന്‍ മദനി, എ മുഹമ്മദ്, ഇബ്രാഹിം മുതൂര്‍, എം വി അലിക്കുട്ടി, പി മൂസക്കുട്ടി, സി ടി മുഹമ്മദ്, സി എച്ച് ഹംസ മാസ്റ്റര്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, എന്‍ എ സലിം ഫാറൂഖി, ഇ എ റഷീദ്, മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍മാരായ ഷറഫുദ്ദീന്‍ പാലക്കാട്, ഫൈസല്‍ എറണാകുളം, നൗഷാദ് കോപ്പിലാന്‍, പി അബ്ദുല്‍ ലത്തീഫ്, അബൂബക്കര്‍ കുട്ടി, മുഹമ്മദ് അജ്മല്‍, അബ്ദുല്‍ റഷീദ് ഖാസിമി എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് എം പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അന്‍സാരി കണ്ണൂര്‍, എ നിസാമുദ്ദീന്‍ കുഞ്ഞ് കൊല്ലം, എം കെ ബഷീര്‍ തൃശ്ശൂര്‍ എന്നിവര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞ് സംസാരിക്കും.
സെഷന് സ്വാഗതം ഹയര്‍ സെക്കന്‍ഡറി വിങ്ങ് കണ്‍വീനര്‍ മുഹമ്മദലി മിഷ്‌കാത്തിയും നന്ദി വനിത വിങ്ങ് ചെയര്‍ പേഴ്‌സണ്‍ കെ കെ റംല പറയും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

