

ദോഹ: ഖത്തറില്‍ മാര്‍ച്ച് 11ന് 125 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്ത് ഖത്തറിലെത്തിയ ഒന്‍പത് പേര്‍ക്കാണ് രോഗബാധയുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 307 പേരാണ് രോഗമുക്തരായത്. ഈ ദിവസം രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 65, 78 വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ മരിച്ചവരുടെ എണ്ണം 674 ആയി.

തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രിയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ആരേയും പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ 10 പേരും ആശുപത്രിയില്‍ 26 പേരുമാണ് ചികിത്സയിലുള്ളത്.

