സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പ ബാധിതര്‍ക്ക് സംഭാവന തേടി ഖത്തര്‍ മ്യൂസിയം

Web Desk
1 Min Read

ദോഹ: സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കാന്‍ സാധനങ്ങള്‍ സംഭാവന ചെയ്യുന്നതില്‍ പങ്കാളികളാകാന്‍ ജീവനക്കാരെയും സന്ദര്‍ശകരെയും സ്‌പോണ്‍സര്‍മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ മ്യൂസിയംസ് ‘ബീ ദെയര്‍ ഹോപ്പ്’ എന്ന പേരില്‍ കാമ്പയിന്‍ പ്രഖ്യാപിച്ചു.

city exchange

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുമായി (ക്യു ആര്‍ സി എസ്) സഹകരിച്ച് ഖത്തര്‍ മ്യൂസിയംസ് വോളന്റിയര്‍മാരും പങ്കാളികളും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും വൈകിട്ട് ഏഴിനും ഇടയില്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിലെയും ഖത്തറിലെ നാഷണല്‍ മ്യൂസിയത്തിലെയും സ്റ്റാഫ് പാര്‍ക്കിംഗില്‍ സംഭാവനകള്‍ സ്വീകരിക്കും.

ഖത്തര്‍ റെഡ് ക്രസന്റ് അടിയന്തിരമായി ആവശ്യമുള്ള സാധനങ്ങളാണ് ആവശ്യപ്പെടുന്നത്. കുറഞ്ഞത് ആറ് മാസത്തെ കാലഹരണ തിയ്യതിയുള്ള പൊടിപ്പാലും ടിന്നിലടച്ച ഭക്ഷണസാധനങ്ങളും പുതിയ വസ്ത്രങ്ങളും പുതപ്പുകളും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അനുയോജ്യമായ വലുപ്പത്തിലുള്ള ഡയപ്പറുകള്‍, സാനിറ്റൈസറുകള്‍, സര്‍ജിക്കല്‍ കയ്യുറകള്‍ തുടങ്ങിയ ശുചിത്വ ഉത്പന്നങ്ങള്‍. ആന്റിസെപ്റ്റിക് സ്‌പ്രേ, ബാന്‍ഡേജുകളും ഡ്രെസ്സിംഗുകളും സുരക്ഷാപിന്നുകളും അണുവിമുക്തമാക്കുന്ന വൈപ്പുകള്‍, പശടേപ്പ്, ഫോയില്‍ ബ്ലാങ്കറ്റുകള്‍ തുടങ്ങി പ്രഥമശുശ്രൂഷാ സാമഗ്രികള്‍, ഏതെങ്കിലും തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് സ്വീകരിക്കുക.

- Advertisement -
Ad image

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ എന്നിവിടങ്ങളില്‍ സംഭാവനകള്‍ നല്‍കാം.

പാലത്തിന് താഴെയുള്ള സ്റ്റാഫ് പാര്‍ക്കിങ്ങിലാണ് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിലെ സംഭാവന പോയിന്റ്. സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയയിലാണ് നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിലെ സംഭാവന പോയിന്റ്.

Share This Article
Leave a Comment
error: Content is protected !!