ഖിഫ് ടൂര്‍ണമെന്റ്: ക്യു ആര്‍ ഐ തൃശൂരിനും ഗ്രാന്റ് മാള്‍ എഫ് സി മലപ്പുറത്തിനും ജയം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (ഖിഫ്) ടൂര്‍ണമെന്റില്‍ ക്യു ആര്‍ ഐ തൃശൂരും ഹോട്ട് ആന്റ് കൂള്‍ കണ്ണൂരും തമ്മിലുള്ള മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തൃശൂരിന് ജയം.

city exchange

ഏഴാം മിനുട്ടില്‍ മൗസിഫും 55-ാം മിനുട്ടില്‍ സല്‍മാനും 67-ാം മിനുട്ടില്‍ ഹെര്‍ബിനുമാണ് തൃശൂരിന് വേണ്ടി ഗോളുകള്‍ നേടിയത്. തൃശൂരിന്റെ ശരത്താണ് മാന്‍ ഓഫ് ദി മാച്ച്.

ഗ്രാന്റ് മാള്‍ എഫ് സി മലപ്പുറവും മാപ്‌സ് കോഴിക്കോടും തമ്മിലുള്ള മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മലപ്പുറം ജയിച്ചു. മനോഹരമായ മത്സരമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.

മലപ്പുറത്തിന് വേണ്ടി കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ ജംഷീര്‍ ഗോള്‍ നേടി. 52-ാം മിനുട്ടിലും ജംഷീര്‍ മലപ്പുറത്തിന്റെ നാലാം ഗോളും സ്വന്തം പേരിലാക്കി. 17-ാം മിനുട്ടില്‍ ആഷിഖ്, 41-ാം മിനുട്ടില്‍ നവാസ് എന്നിവരും മലപ്പുറത്തിന് വേണ്ടി വലകുലുക്കി.

- Advertisement -
Ad image

കോഴിക്കോടിന് വേണ്ടി 25-ാം മിനുട്ടില്‍ മുസമ്മിലാണ് ഏക ഗോള്‍ മടക്കിയത്. മലപ്പുറത്തിന്റെ തൗഫീഖാണ് കളിയിലെ കേമന്‍.

Share This Article
Leave a Comment
error: Content is protected !!