

ആലുവ: എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലിസ് കള്ളക്കേസ് എടുത്തതില്‍ പ്രതിഷേധിച്ച് എടത്തല കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പുക്കാട്ടുപടിയില്‍ നിന്നും ആരംഭിച്ച ജാഥ മണ്ഡലം പ്രസിഡന്റെ ഷംസു ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി പ്രസിഡന്റ്് ഷിഹാബ്, അബ്ബാസ് പി എ, അസിസ് കോമ്പാറ, അസിസ് തേവക്കല്‍, അന്‍സാര്‍ കൊടികുത്തുമല, അഷറഫ് കൊടികുത്തുമല, മുംതാസ് ടീച്ചര്‍, സാജിദ അബ്ബാസ്, ഷെറിന, സിന്ധു, കരീം, സിദ്ദിഖ്, എം പി കുഞ്ഞുമുഹമ്മദ്, അഷറഫ് എടത്തല എന്നിവര്‍ സംബന്ധിച്ചു. ജാഥ കുഞ്ചാട്ടുകര ജംഗ്ഷനില്‍ സമാപിച്ചു.

