

പയ്യന്നൂര്‍: ആസ്വാദക ഹൃദയത്തില്‍ കാഴ്ചയുടെ വര്‍ണങ്ങളും വിസ്മയങ്ങളും തീര്‍ത്ത് ഐ എസ് ഡി സ്‌കൂളില്‍ 34-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢമായ സമാപനം.

ഗ്രാന്റ് തേജസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സന്നിഹിതരായ ആയിരങ്ങള്‍ക്കും കലാസ്വാദകര്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നില്‍ കുട്ടികള്‍ തീര്‍ത്ത കലയുടെ കേളികൊട്ട് നവ്യാനുഭവമായി. കുട്ടികളുടെ ഓരോ ഇനവും നിറ കൈയ്യടിയോടെയാണ് സദസ്സ് എതിരേറ്റത്. എല്‍ കെ ജി വിദ്യാര്‍ഥിയായ മാസ്റ്റര്‍ മുഹമ്മദ് ഇനാന്റെ വ്യതിരിക്ത കഴിവ് സദസിന് വിസ്മയമായി.

വിദ്യാലയത്തിന്റെ കലാ സംഗമങ്ങള്‍ക്ക് മനോഹരമായ ഓഡിറ്റോറിയത്തില്‍ ഏഴു മണിക്കൂറോളം ദൈര്‍ഘ്യമേറിയ ചടങ്ങ് പത്മശ്രീ അപ്പുക്കുട്ടപ്പൊതുവാള്‍, ചലച്ചിത്ര താരം പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തന്റെ ഗാന്ധിയന്‍ ജീവിതം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കിയ വ്യക്തിയാണ് അപ്പുക്കുട്ടപ്പൊതുവാള്‍. അദ്ദേഹത്തിന്റെ ജീവിതം എന്നും ആദരവോടെ നോക്കിക്കണ്ട വ്യക്തിയാണ് താനെന്ന് ചടങ്ങില്‍ പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരിച്ചു.
വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ സ്വാഗതം പറഞ്ഞു. ഐ എസ് ഡി ചെയര്‍മാന്‍ കെ എം അശ്രഫ് ഗ്രാന്റ് തേജസ്സ് അധ്യക്ഷത വഹിച്ചു. സി ഇ ഒ മുഹമ്മദ് സഅദ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ എസ് ഡി പത്താം ക്ലാസ് വിദ്യാര്‍ഥിനി സന നൂറിന്‍ ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച പുസ്തകം ചടങ്ങില്‍ ട്രഷറര്‍ കക്കൂളത്ത് അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു.
വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങളും സ്ഥാപക പ്രസിഡണ്ട് ഡോ. കെ പി ഒ സുലൈമാന്‍, സ്ഥാപക ട്രഷറര്‍ മെട്ടമ്മല്‍ മഹമ്മൂദ് ഹാജി എന്നിവരുടെ പേരില്‍ ഏപ്പെടുത്തിയ സ്‌കോളര്‍ ഷിപ്പുകളും പുരസ്‌കാരങ്ങളും വൈസ് ചെയര്‍മാന്‍മാരായ ഡോ. പി വി അബൂബക്കര്‍ ഹാജി എം കെ തയ്യില്‍, സെക്രട്ടറിമാരായ കെ പി നസീം, നദീദ അബ്ദുല്‍ മജീദ്, മാനേജര്‍ ഡോ. അഹമ്മദ് ഷാഫി, ഡോ. ജസ്‌ന ഷാഫി, സി മുസ്തഫ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ചടങ്ങിന് വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ ഷൗക്കത്തലി, പി ടി എ പ്രസിഡണ്ട് എസ് കെ മുഹമ്മദ്, സദ്ഭാവന ഗ്രൂപ്പ് എം ഡി അമീര്‍ തയ്യില്‍, ഇസ്ദ സെക്രട്ടറി ഷക്കീര്‍ ഖാദര്‍ കക്കുളത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പി ടി എ ട്രഷര്‍ എ കെ അബ്ദുല്ലക്കുട്ടി, കെ പി അഹമദ് ഹാജി, ഷബീര്‍ ഖാദര്‍ കക്കുളത്ത്, ലുഖ്മാന്‍, കരപ്പാത്ത് ഉസ്മാന്‍, സിദ്ധീഖ് അബ്ദല്ല, ലൈല തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ് ഗേള്‍ നദ സഫിയ യാസര്‍ നന്ദി പറഞ്ഞു.

