
കോഴിക്കോട്: വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഈ സന്ദര്‍ഭത്തില്‍ പോലും ക്യാന്‍സര്‍ രോഗം മാറുമെന്ന് വിശ്വാസിക്കുവാന്‍ പ്രയാസമുള്ളവരാണ് മലയാളികളില്‍ ഭൂരിഭാഗവുമെന്ന് ഡോ. നാരായണന്‍ കുട്ടി വാര്യര്‍ പറഞ്ഞു. കെ എല്‍ എഫിന്റെ ഭാഗമായി സൈക്കോ ഓങ്കോളജി: ന്യൂ വേവ്‌സ് ഇന്‍ ക്യാന്‍സര്‍ ട്രീറ്റ്‌മെന്റ് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറുപത് ശതമാനം ക്യാന്‍സറുകളും പൂര്‍ണമായി ചികിത്സിച്ചു മാറ്റുവാന്‍ സാധിക്കുമെന്ന് പഠനങ്ങളിലടക്കം തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും നെഗറ്റീവ് സെന്‍സിലാണ് ഇപ്പോഴും മലയാളി ക്യാന്‍സറിനെ കാണുന്നതെന്നും കേരളത്തില്‍ കാണുന്ന അന്‍പതു ശതമാനം ക്യാന്‍സറിനും കാരണം പുകയില, മദ്യപാനം എന്നിവയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഡോ. അജു മാത്യൂ, ഡോ. സഞ്ജു സിറിയക്, പി മോഹന്‍ ദാസ് എന്നിവരും സംസാരിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

