
ദുബൈ: പാകിസ്ഥാന്‍ സ്വദേശിയും പ്രവാസിയുമായി ജുനൈദ് മഹ്സൂസിന്റെ 48-ാമത് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 50,000,000 ദിര്‍ഹം നേടി. 36-ാം വയസ്സില്‍ ജുനൈദ് നേടിയത് അമ്പരപ്പിക്കുന്ന സമ്മാനത്തുകയാണ്.
യുഎഇയിലെയും ജിസിസിയിലെയും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക സ്വന്തമാക്കിയ ജുനൈദിന്റെത് ചരിത്ര ഭാഗ്യമാണ്.
ദുബൈയില്‍ ഒരു കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ജുനൈദ് ഇത്രയും വലിയ സമ്മാനത്തിലേക്ക് എത്തിപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. ‘സാധാരണയായി ശമ്പളം ലഭിക്കുന്ന സമയത്താണ് താന്‍ മഹ്സൂസില്‍ പങ്കെടുക്കാറുള്ളത്. എന്നാല്‍ ഈ മാസം പൊതു അവധി കാരണം ശമ്പളം ലഭിക്കാന്‍ അല്‍പ്പം വൈകി. മഹ്സൂസ് നറുക്കെടുപ്പ് ദിവസമാണ് ശമ്പളം ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം ശമ്പളം ലഭിച്ച ഉടന്‍ പലചരക്ക് സാധനങ്ങളും മറ്റും വാങ്ങുന്നതിനായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മുമ്പ് തന്നെ കാറിലിരുന്ന് മഹ്സൂസ് ആപ്പ് വഴി നറുക്കെടുപ്പില്‍ പങ്കെടുക്കുകയാണ് ചെയ്തത്. വെറുതെ ആറ് സംഖ്യകള്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് വെറും രണ്ട് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു അത്. 6,11, 21, 32, 33, 46 എന്നിവയാണ് ജുനൈദിനെ കോടീശ്വരനാക്കിയ ആ സംഖ്യകള്‍. വിജയിയായ വിവരം അറിഞ്ഞപ്പോള്‍ തന്റെ കാല്‍ച്ചുവട്ടില്‍ ഭൂമി പിളരുന്നത് പോലെയാണ് തോന്നിയതെന്ന് അപ്രതീക്ഷിത വിജയത്തെ കുറിച്ച് ജുനൈദ് പറയുന്നു.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. 2021 ഒക്ടോബര്‍ 30 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.


