അദീബ് അഹമ്മദ് അല്‍ മര്‍യ കമ്യൂണിറ്റി ബാങ്ക് ഉപദേശക ബോര്‍ഡില്‍

Web Desk
0 Min Read

ദുബൈ: യു എ ഇയിലെ ആദ്യ ലൈസന്‍സ്ഡ് ഡിജിറ്റല്‍ ഒണ്‍ലി ബാങ്കായ അല്‍ മര്‍യ കമ്യൂണിറ്റി ബാങ്കിന്റെ ബോര്‍ഡ് ഉപദേശകനായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിനെ നിയമിച്ചു. ജി സി സിയിലും മറ്റ് മേഖലകളിലും ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന അദീബ് ഗ്ലോബല്‍ പേയ്‌മെന്റ് എക്കോ സിസ്റ്റത്തിന്റെ വികസനത്തില്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. പ്രശസ്തമായ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ദക്ഷിണേഷ്യന്‍ റീജിയണല്‍ സ്ട്രാറ്റജി ഗ്രൂപ്പ് അംഗവുമാണ്.
ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയിലെ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന അല്‍ മര്‍ ബാങ്കിന് അദീബ് അഹമ്മദിന്റെ സാന്നിധ്യം ഏറെ ഉപകാരപ്പെടും.

city exchange
Share This Article
Leave a Comment
error: Content is protected !!