ലിംഗ സമത്വമല്ല ലിംഗ നീതിയാണ് ആവശ്യം: ഡോ. എം കെ മുനീര്‍ എം എൽ എ

Web Desk
1 Min Read

കോഴിക്കോട്: ലിംഗ വിവേചനത്തിന് പരിഹാരം ലിംഗാവബോധവും ലിംഗ സമത്വവുമല്ലെന്നും മറിച്ച് ലിംഗ നീതിയാണ് വേണ്ടതെന്നും ഡോ. എം കെ മുനീര്‍ എം എല്‍ എ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം പാശ്ചാത്യ രാജ്യങ്ങള്‍ പോലും തള്ളിയതാണെന്നും അത് സദാചാര മൂല്യങ്ങളെയും മതമൂല്യങ്ങളെയും തകര്‍ക്കുമെന്നും അതിനെ നഖശിഖാന്തം എതിര്‍ക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെലിബ്രേറ്റികള്‍ക്ക് പോലും നീതി കിട്ടാത്ത ഒരു സംസ്ഥാനത്ത് ലിംഗ സമത്വത്തെക്കുറിച്ച് മേനി പറയുന്നത് വിരോധാഭാസമാണെന്നും അതിനാല്‍ കേരളത്തിന്റെ സദാചാര മൂല്യങ്ങളെ തകര്‍ക്കുന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂട് പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ എ ടി എഫ് സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബൂബക്കര്‍ നന്‍മണ്ട, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ടി കെ അഷ്‌റഫ്, കെ മോയിന്‍കുട്ടി മാസ്റ്റര്‍, ടി മുഹമ്മദ് വേളം, ഒ പി എം അഷ്‌റഫ്, ഡോ. അനസ് കടലുണ്ടി, സി എ മൂസ മൗലവി, മന്‍സൂര്‍ മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു. കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് സ്വാഗതവും ട്രഷറര്‍ കെ എ മാഹിന്‍ ബാഖവി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!