മതേതര ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യുക: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നവര്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.

city exchange

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും വര്‍ഗ്ഗീയതയും മതസ്പര്‍ദ്ദയും വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രത്തോടും ദേശവാസികളോടും കൊടുംക്രൂരതയാണ് ചെയ്യുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ പിഴുതെറിയണം. മത, രാഷ്ട്രീയ ഭേദമെന്യ എല്ലാ പൗരന്മാര്‍ക്കും സൈ്വര്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. നാട് ഭരിക്കുന്നവരും നിയമ പാലകരും മതവും സമുദായവും നോക്കി പ്രവര്‍ത്തിക്കുന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്കെതിരാണ്. അത് മതേതരത്വത്തെ നശിപ്പിക്കും.

വര്‍ഗ്ഗീയ ഫാഷിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് മതേതര ഇന്ത്യ പിന്തുണ നല്‍കുകയില്ലെന്ന് കാണിച്ച് കൊടുക്കേണ്ടത് തെരഞ്ഞെടുപ്പില്‍ നമ്മുടെ വോട്ടിലൂടെയാണെന്നും അത് വളരെ ശ്രദ്ധയോടെ നിര്‍വ്വഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!