ദ ഹെല്‍ത്ത് ക്രോണിക്കിള്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ദ ഹെല്‍ത്ത് ക്രോണിക്കിള്‍ പ്രകാശനം ചെയ്തു. സിറ്റി എക്സ്ചേഞ്ചില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം പ്രസിഡണ്ട് ഷറഫ് പി ഹമീദ്, ഇന്ത്യന്‍ ആന്റി സ്മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം പി ഹസന്‍ കുഞ്ഞി, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

city exchange

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുവാന്‍ സോദ്ദേശ്യപരമായ ശ്രമങ്ങളുണ്ടാകണമെന്നും കായിക വ്യായാമങ്ങളും സ്പോര്‍ട്സും ഈ രംഗത്ത് വളരെ പ്രധാനപ്പെട്ടതാണെന്നും പ്രകാശനം നിര്‍വഹിച്ച് സംസാരിക്കവേ അവര്‍ അഭിപ്രായപ്പെട്ടു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, റോക്ക പവര്‍ ജിം മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ജി ആര്‍ സി സി പ്രസിഡണ്ട് രോഷ്നി കൃഷ്ണന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സത്യേന്ദ്ര പഥക്, കവയത്രിയും ഗായികയുമായ ഷെറിന്‍ പൊയ്ലി, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സി ഇ ഒ ഉവൈസ്, സൈക്കോളജിസ്റ്റ് ആയിഷ സൈബുല്‍, അഹ്മദ് അല്‍ മഗ്‌രിബി പെര്‍ഫ്യൂംസ് മാര്‍ക്കറ്റിംഗ് മാനേജര്‍ സൈഫ് അല്‍ ഹാഷ്മി, റാഫി പാറക്കാട്ടില്‍, സി പി എ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിറ്റി എക്സ്ചേഞ്ച് ഓപറേഷന്‍സ് ഹെഡ് ശാനിബ് ശംസുദ്ധീന്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ഷാന്‍ ഖമറുദ്ധീന്‍, വെല്‍നെസ് കണ്‍സല്‍ട്ടന്റ് ആദില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ റഊഫ് മലയില്‍, ജി ആര്‍ സി സി മീഡിയ കോര്‍ഡിനേറ്റര്‍ രഞ്ജിത് ചെമ്മാട്, വ്ളോഗര്‍ രതീഷ്, ആയുര്‍രത്നം ഡയറക്ടര്‍ ഡോ. ഫിറൂഷിയ, അബൂ ഹമദ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ റസല്‍ ഹസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങ് നിയന്ത്രിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!