

ദോഹ: ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (ഇക്‌വ) ഖത്തര്‍ അംഗങ്ങള്‍ക്കായി നടത്തിയ സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു. മൂന്നു മാസമായി എല്ലാ വെള്ളിയാഴ്ചകളിലും ഖത്തറിലെ വിവിധയിടങ്ങളിലായി ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍, വടംവലി, ഫുട്‌ബോള്‍ കൂടാതെ വിവിധ തരത്തിലുള്ള നാടന്‍ കളികള്‍ ഉള്‍പ്പെടെ 17 തരം കളികള്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് മീറ്റിനാണ് തിരശ്ശീല വീണത്.

തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിലെ പ്രദേശമായ കെട്ടുങ്ങലിലെ ചങ്കീസ്, മാവിന്‍ ചുവട്, ഹീറോബുള്‍സ് ബംഗ്ലാം കടവ്, മുബാറക് ചക്കാമുക്ക്, ക്യു കെ സി സി എന്നീ അഞ്ച് ടീമുകളായാണ് മത്സരങ്ങള്‍ നടന്നത്.

54 പോയിന്റോടെ ചങ്കീസ് ഓവറോള്‍ കിരീടം സ്വന്തമാക്കി. അബുഹമൂറിലെ സുഡാന്‍ സ്‌കൂളില്‍ നടന്ന സ്‌പോര്‍ട്‌സ് മീറ്റ് സമാപന ചടങ്ങിന് പ്രസിഡന്റ് മുനീര്‍ അബു, ജനറല്‍ സെക്രട്ടറി പി എച്ച് റഷീദ്, ട്രഷറര്‍ ഷഫീര്‍ സിദ്ദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഖത്തര്‍ നാഷണല്‍ ക്രിക്കറ്റ് ടീം അംഗമായ ബുഹാരി ഇല്ലിക്കല്‍ മുഖ്യാഥിതിയായിരുന്നു. വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജോയിന്റ് സെക്രട്ടറി അക്ബര്‍ കബീര്‍, അസിസ്റ്റന്റ് ട്രഷറര്‍ സഫീര്‍ ബദര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി കെ റഷീദ്, അമീര്‍ അലി, ഷാഫി പി എച്ച്, ഷാ കെട്ടുങ്ങല്‍, ലേഡീസ് വിങ് കോഡിനേറ്റര്‍മാരായ നീനു ഫഹദ്, അന്‍സിജ മുഷ്താഖ്, അസീസ സഫീര്‍, രചന അഫ്‌നാന്‍ തുടങ്ങിയവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് മുഷ്താഖ് ഹാരിദ് നന്ദി പ്രകാശിപ്പിച്ചു.

