നിരോധിത സൈനിക മേഖലകളിലേക്ക് അടുക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Web Desk
0 Min Read

ദോഹ: നിരോധിത സൈനിക പ്രദേശങ്ങളിലേക്ക് ഒരിക്കലും അടുക്കുകയോ പ്രവേശിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് പ്രതിരോധ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ഥിച്ചു.

city exchange

നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വടക്ക് നിന്ന് സല്‍വ റോഡ്, കിഴക്ക് സുദന്തില്‍ റോഡ്, തെക്ക് ജാവ് അല്‍ സലാമ സ്ട്രീറ്റ്, പടിഞ്ഞാറ് നിന്ന് അരീഖ് നാച്ചുറല്‍ റിസര്‍വ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന നിരോധിത സൈനിക മേഖലകളിലൊന്നാണ് അല്‍ ഖലായേല്‍ പരിശീലന മേഖലയെന്ന് മോറല്‍ ഗൈഡന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!