

കുവൈത്ത് സിറ്റി: പത്തനംതിട്ട കൈപ്പട്ടൂര്‍ വലിയ വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് വി (മോഹന്‍- 73) കുവൈത്തില്‍ നിര്യാതനായി. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിലെ മുന്‍ ഉദ്യാഗസ്ഥനായിരുന്നു.

ഭാര്യ: സൂസി ജോര്‍ജ്. മകള്‍: ജെന്‍സി മേരി ജോര്‍ജ് (നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്). മരുമകന്‍: മോബിന്‍ മാത്യു (കുവൈത്ത്).

സംസ്‌കാരം തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ പിന്നീട് നടത്തും.
സഹോദരങ്ങള്‍: ജെസ്സി ജോണ്‍ (ഹൂസ്റ്റണ്‍), ഡെയ്സി, റ്റിറ്റി (ഇരുവരും തിരുവനന്തപുരം), ജമിനി ജേക്കബ് (കൊട്ടാരക്കര), ഡോ. തോമസ് ജോര്‍ജ് (കൈപ്പട്ടൂര്‍).

