

ദോഹ: ജനുവരി 31 ബുധനാഴ്ച മുതല്‍ വാരാന്ത്യം വരെ ഖത്തറില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രസ്തുത കാലയളവില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
