
ദോഹ: ലോക രോഗിസുരക്ഷാ ദിനം 2026-നോടനുബന്ധിച്ച് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി എച്ച് സി സി) തങ്ങളുടെ കെട്ടിടങ്ങള്‍ ഓറഞ്ച് നിറത്തില്‍ പ്രകാശിപ്പിച്ചു.

ഖത്തര്‍ പേഷ്യന്റ് സേഫ്റ്റി വീക്കിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ 23 വരെയാണ് പി എച്ച് സി സി 2026ലെ രോഗിസുരക്ഷാ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17ന് ആചരിക്കുന്ന ലോക രോഗിസുരക്ഷാ ദിനത്തോടനുബന്ധിച്ചാണ് ക്യാംപയിന്‍ നടത്തുന്നത്.
