
റിയാദ്: ഖത്തര്‍- സൗദി അറേബ്യ സുരക്ഷാ പങ്കാളിത്തത്തിന്റെ ശക്തി ഇരുരാജ്യങ്ങളും വീണ്ടും ഉറപ്പിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാസേനയായ ലെഖ്വിയ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയും സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് അല്‍ സൗദും റിയാദില്‍ ചേര്‍ന്ന സംയുക്ത സുരക്ഷാസൈനിക സമിതി യോഗത്തിന് നേതൃത്വം നല്‍കി.

ഖത്തര്‍- സൗദി ഏകോപന കൗണ്‍സിലിന് കീഴില്‍ രൂപീകരിച്ച സുരക്ഷാ സൈനിക സമിതിയുടെ നാലാമത് യോഗത്തിന്റെ ഭാഗമായാണ് യോഗം നടന്നത്.

യോഗത്തിന് പിന്നാലെ സമിതിയുടെ നാലാമത് യോഗത്തിന്റെ മിനിറ്റ്‌സില്‍ ശൈഖ് ഖലീഫയും സൗദി ആഭ്യന്തര മന്ത്രിയും ഒപ്പുവച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ പങ്കാളിത്തത്തിന്റെ ശക്തിയും സഹോദര രാഷ്ട്രങ്ങളിലെ നേതൃത്വങ്ങളുടെ പിന്തുണയും യോഗത്തില്‍ വീണ്ടും ഉറപ്പിച്ചതായി ശൈഖ് ഖലീഫ സോഷ്യല്‍ മീഡിയ കുറിപ്പില്‍ അറിയിച്ചു.

