സമാധാന നൊബേല്‍ നര്‍ഗേസ് മുഹമ്മദിക്ക്

Web Desk
1 Min Read

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌ക്കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നര്‍ഗേസ് മുഹമ്മദി. ജയിലില്‍ വച്ചാണ് പുരസ്‌ക്കാര വാര്‍ത്ത നര്‍ഗേസ് മുഹമ്മദി അറിഞ്ഞത്.

city exchange

മനുഷ്യാവകാശങ്ങള്‍ക്കായി ഇറാന്‍ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി നര്‍ഗേസ് മുഹമ്മദി 13 തവണ അറസ്റ്റിലായിട്ടുണ്ട്. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ നടത്താതെ 31 വര്‍ഷത്തെ തടവു ശിക്ഷയാണ് നര്‍ഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നര്‍ഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്‌കാരം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യ അവകാശത്തിനും എതിരെയാണ് നര്‍ഗേസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!