റെക്കോര്‍ഡ് തകര്‍ത്ത് തുലാമഴ

Web Desk
1 Min Read

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച പെയ്ത്താണ് തുലാമഴ നടത്തിയത്. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ഇതുവരെ ലഭിച്ചത് 833.8 മില്ലീമീറ്റര്‍ മഴയാണെന്ന് അധികൃതര്‍ അറിയിച്ചു.

city exchange

ഇതിനു മുമ്പ് 2010ലാണ് തുലാമഴ റെക്കോര്‍ഡ് സൃഷ്ടിച്ചത്. 822.9 മില്ലീമീറ്റര്‍ മഴയാണ് അന്ന് കേരളത്തില്‍ പെയ്തത്.

ഡിസംബര്‍ 31 ന് അവസാനിക്കുന്ന 92 ദിവസത്തെ തുലാവര്‍ഷം 45 ദിവസം കൊണ്ടാണ് 11 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് തകര്‍ത്തത്. ഇനിയും ഇത്രയും ദിവസം ബാക്കിയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2010ന് മുമ്പ് 800 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചത് 1977ലായിരുന്നു. 44 വര്‍ഷം മുമ്പ് 809.1 മില്ലിമീറ്ററാണ് മഴ കിട്ടിയത്.

- Advertisement -
Ad image

ഈ വര്‍ഷം ജനുവരിയിലും ഒക്ടോബറിലും മഴ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചാണ് പെയ്തിറങ്ങിയത്. ഈ മാസം 17ന് മഹാരാഷ്ട്ര തീരത്ത് അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും നവംബര്‍ 18ന് തമിഴ്‌നാട്, ആന്ധ്രാ തീരത്തു ബംഗാള്‍ തീരത്തും ന്യൂനമര്‍ദ്ദമുണ്ടാകും.

Share This Article
Leave a Comment
error: Content is protected !!