

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തി സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ പാരിസ് ഒളിംപിക്‌സിനുള്ള യോഗ്യതയും ഇന്ത്യന്‍ ഹോക്കി ടീം നേടി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 22-ാം സ്വര്‍ണമാണിത്. ആകെ മെഡലുകള്‍ ഇതോടെ 95 ആയി ഉയര്‍ന്നു. ചൈനീസ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 100 മെഡലുകള്‍ കടക്കും. അമ്പെയ്ത്തില്‍ 3, കബഡിയില്‍ 2, ബാഡ്മിന്‍ണ്‍ 1, ക്രിക്കറ്റ് 1 മെഡലുകള്‍ വീതവും ഇന്ത്യയ്ക്ക് ഉറപ്പാണ്. ഇതിനു മുന്‍പു ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ നേട്ടം എഴുപതായിരുന്നു. ആകെ മെഡലുകളില്‍ മാത്രമല്ല 22 മെഡലുകളുമായി സ്വര്‍ണ നേട്ടത്തിലും ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് ഹൗങ്ചൗവില്‍ കാഴ്ചവെക്കുന്നത്.
